ഒ.ബി.സി വിഭാഗത്തിലെ ഉന്നതപഠന നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന്  അപേക്ഷിക്കാം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിലെ ഉന്നതപഠന നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനീയറിംഗ്, പ്യുവർ സയൻസ്, അഗ്രികൾച്ചർ, സോഷ്യൽ സയൻസ്, നിയമം, മാനേജ്‌മെൻറ് പി.ജി, പിഎച്ച്.ഡി കോഴ്‌സുകളിൽ ഉപരിപഠനത്തിന് അവസരമൊരുക്കി ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പാണ് സ്‌കോളർഷിപ്പ് നൽകുന്നത്. അപേക്ഷാഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഡിസംബർ 15നകം ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ, നാലാം നില, കനക നഗർ, വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ ലഭിക്കണം.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.