സായുധസേന പതാക ദിനാചരണം ഏഴിന്

സായുധസേന പതാക ദിനാചരണം ഡിസംബർ ഏഴിന് രാവിലെ പത്തിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  മേയർ ഇ.പി ലത ആദ്യപതാക വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി അധ്യക്ഷത വഹിക്കും. ധീരജവാൻമാരേയും വീരനാരികളേയും ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം ആദരിക്കും.

രാവിലെ ഒമ്പതിന് ടൗൺസ്‌ക്വയറിൽ ഡി.എസ്.സി ബാൻഡ് ടീം, എൻ.സി.സി, സ്റ്റുഡൻറ് പൊലീസ് എന്നിവർ അണിനിരക്കുന്ന മാർച്ച് കണ്ണൂർ ടൗൺ സി.ഐ ടി.കെ രത്‌ന കുമാർ ഫ്‌ളാഗ് ഓഫ് ചെയ്യും. 9.30ന് യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: