വയോധികന് മര്‍ദ്ദനം:6 പേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍:അറുപത്തഞ്ച്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.തായിനേരി വായനശാലക്ക് സമീപത്തെ ഇ.അബ്ദുള്‍ റഹ്മാനെ(65)മര്‍ദ്ദിച്ച സംഭവത്തിലാണ് ഷൈജു, മഹീന്ദ്രന്‍, പവിത്രന്‍ തുടങ്ങി ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 5.15ഓടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.ജപ്പാന്‍ കുടിവെള്ള വിതരണ പദ്ധതിയില്‍നിന്നും വീട്ടിലേക്ക് കണക്ഷന്‍ എടുക്കുന്നതിന് പൈപ്പിടുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ സംഘടിച്ചെത്തി തടഞ്ഞിരുന്നു.ഇതോടെ പൈപ്പിടല്‍ നിര്‍ത്തിയ ശേഷം നിസ്‌ക്കരിക്കാനായി പള്ളിയിലേക്ക് പോകുമ്പോള്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമിച്ചതെന്നും മര്‍ദ്ദനം സഹിക്കാനാവാതെ അടുത്തുള്ള പള്ളിയില്‍ ഓടിക്കയറിയാണ് രക്ഷപ്പെട്ടതെന്നും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.പരിക്കേറ്റ അബ്ദുള്‍ റഹ്മാന്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: