എടാട്ട് ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു,ലോറി ഡ്രൈവര്‍ക്ക് ഗുരുതരം

പയ്യന്നൂര്‍:എടാട്ട് ദേശീയപാതയില്‍ ടൂറിസ്റ്റ് ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.കാക്കടവ് കാലിച്ചനടുക്കത്തെ രാജുവിന്റെ മകന്‍ മുണ്ടത്താന്‍പ്ലാക്കല്‍ മനു(30)വിനാണ് പരിക്കേറ്റത്.ഇയാളെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ നാലിനാണ് എടാട്ട് ദേശീയപാതയില്‍ കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപം അപകടം.വടകര പയ്യോളിയില്‍ ചെങ്കല്ലിറക്കി തിരിച്ച് വരികയായിരുന്നു അപകടത്തില്‍പെട്ട ലോറി.ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ഥികള്‍ ഗോവയിലെ വിനോദയാത്ര കഴിഞ്ഞ്്് തിരിച്ച് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുമായാണ് ലോറി കൂട്ടിയിടിച്ചത്.ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കൂട്ടിയിടിയില്‍ അകത്തേക്ക് വളഞ്ഞൊടിഞ്ഞ് കയറിയ കാബിനുള്ളില്‍ പരിക്കേറ്റ്്് കുടുങ്ങിയ ഡ്രൈവറെ പയ്യന്നൂര്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കാബിന്‍ പൊളിച്ച് പുറത്തെടുത്തത്.അബോധാവസ്ഥിയിലായ ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവൃപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.അപകടത്തില്‍പെട്ട ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: