പറശ്ശിനി തിരുവപ്പന മഹോത്സവത്തിന് നാളെ സമാപനം

മയ്യിൽ: പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ പുത്തരി തിരുവപ്പന മഹോത്സവത്തിന് നാളെ രാവിലെ കലശാട്ടത്തോടെ സമാപനം.മുത്തപ്പനും തിരുവപ്പനയും തിരുമുടിയേന്തുന്നത് ദർശിക്കുവാൻ ആയിരങ്ങൾ അണമുറിയാതെ ക്ഷേത്ര നടയിലേക്ക് ഒഴുകിയെത്തിയത്. കാഴ്ചവരവും ക്ഷേത്ര പ്രദക്ഷിണവും കണ്ട് വണങ്ങി അനുഗ്രഹമേറ്റു വാങ്ങാൻ സ്ത്രീകളും കുട്ടികളുമടക്കം തിങ്കളാഴ്ച ഭക്തജനത്തിരക്കേറിയിരുന്നു. ഞായറാഴ്ച രാത്രി 12 മണിക്ക് വെടിക്കെട്ടുമുണ്ടായിരുന്നു.ചൊവ്വാഴ്ച രാത്രി 7 മണിക്ക് പറശ്ശിനിക്കടവ് കച്ചവട ക്ഷേമസംഘം സ്പോൺസർ ചെയ്യുന്ന കോമഡി ഷോയും ഗാനമേളയും നടന്നു. ഇന്ന് രാത്രി 7 മണിക്ക് കച്ചവട ക്ഷേമസംഘത്തിന്റെ ആഭിമുഖ്യത്തിൽ കാഴ്ചവരവും ഉണ്ടായിരിക്കും. ആറുവരെ എല്ലാ ദിവസവും രാവിലെ തിരുവപ്പനയും വൈകിട്ട് മുത്തപ്പൻ വെള്ളാട്ടവുമുണ്ടാകും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.