കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും പറന്നുയരുന്ന ആദ്യ വിമാനത്തിലെ യാത്രക്കാരാകാന്‍ നവംബര്‍ 9 വെള്ളിയാഴിച്ച മുതല്‍ അവസരം !

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഈ മാസം 9ന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്. കണ്ണൂരില്‍ നിന്നും അബുദാബിയിലേക്കാണ് ഡിസംബര്‍ 9ന് ആദ്യ സര്‍വീസ് നടത്തുകയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഡിസംബര്‍ ഒന്‍പതിന് രാവിലെ 11മണിക്ക് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിമാനം അബുദാബിയിലേക്ക് പറന്നുയരും. ഉച്ചക്ക് 1.30തോടെ വിമാനം അബുദാബിയില്‍ എത്തിച്ചേരും. അന്നു തന്നെ 2.30ന് പുറപ്പെട്ട് രാത്രി 8 മണിക്ക് കണ്ണുരിലേക്ക് തിരിച്ചും സര്‍വീസ് നടത്തും.

വിമാനത്തിന്റെ സമയക്രമങ്ങള്‍ എയര്‍ ഇന്ത്യ നേരത്തെതന്നെ ഡി ജി സി എക്ക് സമര്‍പ്പിച്ചിരുന്നു.അബുദാബിയിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകളാണ് നടത്താന്‍ നിലവില്‍ എയര്‍ ഇന്ത്യ ഉദ്ദേശിക്കുന്നത്. മസ്കത്തിലേക്ക് ആഴ്ചയില്‍ 3 സര്‍വീസുകളും. ദോഹയിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകളും റിയാദിലേക്ക് 3 സര്‍വീസുകളുമാണ് കണ്ണൂരില്‍ നിന്നുണ്ടാവുക.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.