കണ്ണൂരില്‍ വ്യാ​ജ പ​ണ​യാ​ധാ​രം ഉ​ണ്ടാ​ക്കി ലോ​ൺ; റി​ട്ട.​സ​ബ് ര​ജി​സ്ട്രാ​ര്‍ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്കെ​തി​രേ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം കേ​സ്


ത​ളി​പ്പ​റ​മ്പ്: വ്യാ​ജ പ​ണ​യാ​ധാ​രം ഉ​ണ്ടാ​ക്കി ബാ​ങ്കി​ല്‍ നി​ന്ന് 10 ല​ക്ഷം രൂ​പ ലോ​ണ്‍ എ​ടു​ത്ത​തി​ന് റി​ട്ട.​സ​ബ് ര​ജി​സ്ട്രാ​ര്‍, ആ​ധാ​ര​മെ​ഴു​ത്തു​കാ​ര​ന്‍, മു​ന്‍ സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്കെ​തി​രെ കോ​ട​തി നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. പ​റ​ശി​നി​ക്ക​ട​വി​ലെ പ​റ​ശി​നി മ​ട​പ്പു​ര​ക്ക​ല്‍ മ​നോ​ഹ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് പ​ന​ച്ചി​ക്ക​ല്‍ പു​തി​യ​പു​ര​യി​ല്‍ മാ​ധ​വ​ന്‍, ര​മ, ര​തി, ആ​ധാ​ര​മെ​ഴു​ത്തു​കാ​ര​ന്‍ കെ.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, റി​ട്ട.​സ​ബ് റ​ജി​സ്ട്രാ​ര്‍ കെ.​അ​ശോ​ക് കു​മാ​ര്‍, മോ​റാ​ഴ-​ക​ല്യാ​ശേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി എ​ന്‍.​ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ര്‍​ദശ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ആ​ന്തൂ​ര്‍ വി​ല്ലേ​ജി​ലെ റീ​സ​ര്‍​വേ 32/45ല്‍ ​പെ​ട്ട വ​സ്തു പ്ര​തി​ക​ള്‍ ക​ട​മു​റി​ക​ള്‍ നി​ര്‍​മി​ക്കാ​നെ​ന്നു പ​റ​ഞ്ഞ് മ​നോ​ഹ​ര​ന്‍റെ ഇ​ല്ലാ​ത്ത മു​ക്ത്യാ​ര്‍ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് മാ​ധ​വ​ന്‍ ഒ​പ്പി​ടു​ക​യും മു​ക്ത്യാ​ര്‍ ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​തെ ര​ജി​സ്ട്രാ​ര്‍ ആ​ധാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​തു​പ്ര​കാ​രം അ​ന്ന​ത്തെ ബാ​ങ്ക് സെ​ക്ര​ട്ട​റി 10 ല​ക്ഷം രൂ​പ ലോ​ണ്‍ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. 

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.