Exclusive Kannur Varthakal കണ്ണൂർ സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പലിൽ നിന്നും കാണാതായി

കൊച്ചി: കണ്ണൂർ അലവിൽ ആറാംകോട്ടം സ്വദേശിയായ വികാസ് ഓലയിൽ (38) നെ കപ്പലിൽ നിന്നും കാണാതായി. ലക്ഷദ്വീപ് കവരത്തി ദ്വീപിൽ നിന്നും ഇന്നലെ (4-11-2017) പകൽ 11 മണിക്ക് കൊച്ചിയിലേക്ക് യാത്ര തിരിച്ച ‘എം വി കൊടിത്തല’ എന്ന ചരക്ക് കപ്പലിൽ സെക്കന്റ് എഞ്ചിനീയറായി ജോലി നോക്കവേ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് ഇദ്ദേഹത്തെ കാണാതായതെന്ന് കപ്പലുമായി ബന്ധപ്പെട്ടവർ അറിയിക്കുന്നു. സംഭവത്തെ കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ കപ്പൽ ഉടമകളും മാനിംഗ് ഏജൻസിയും തയ്യാറാവുന്നില്ല.

ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പലിൽ ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിപ്പിക്കുന്നത് മുംബൈ ആസ്ഥാനമായിത്തിക്കുന്ന പ്രഗതി മറൈൻ സർവീസസ് ആണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: