കണ്ണൂർ നഗരത്തിലെ മാളിൽ പട്ടാപകൽ ഗുണ്ടാ ആക്രമണം;ഇലക്ട്രീഷ്യന് പരിക്ക് ;ഗുണ്ടാ തലവൻ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ മാളിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊട്ടേഷൻ സംഘത്തലവനെ കണ്ണൂർ ടൗൺ എസ്. ഐ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന മാണിക്കോത്ത് ഹൗസിൽ പത്മനാഭന്റെ മകൻ ഗോപിനാഥൻ (45) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ മാളിലെ ഇലക്ട്രീഷ്യനായ തുളിച്ചേരി സ്വദേശിയായ റിജേഷിനെ അക്രമിച്ചു വധിക്കാൻ ശ്രമിച്ച കേസിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. പരിക്കേറ്റ റിജേഷ് എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.