കണ്ണൂർ: നിർമ്മാണ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മധ്യവയസ്കൻ മരണപ്പെട്ടു.

പാനൂർ : ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് നിര്‍മ്മാണമേസ്തിരി മരണപ്പെട്ടു. പാട്യം മുതിയങ്ങയിലെ ഒ.ദാമു (60)യാണ്

മരണപ്പെട്ടത് വെള്ളിയാഴ്ച ഉച്ച 12 മണിയോടെയാണ് അപകടം .കതിരൂര്‍ പഞ്ചായത്തിന്റെ സാംസ്‌ക്കാരിക നിലയത്തിനായുള്ള കെട്ടിടം പ്രവൃത്തിപൊന്ന്യം പറാം കുന്നില്‍ നടത്തവെയാണ അപകടം. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ ഇയാളെ ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ അശുപത്രിയില്‍ എത്തച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സുമതി (പാട്യം ഗ്രാമ പഞ്ചായത്ത് അംഗം ) മക്കള്‍: ശ്രുതി, സുധീപ് (വിദ്യാര്‍ത്ഥി ), മരുമകന്‍: വിജില്‍ (ഡ്രൈവര്‍), സഹോദരങ്ങള്‍: രാജു, ലീല, വിമല, പരേതനായ കുമാരന്‍, മൃതദേഹം തലശേരി ജനറല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: