Advertisements

ധര്‍മ്മടം റെയില്‍വേ മേല്‍പാലത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

തലശേരി: ഒക്ടോബര്‍ ഒന്നാം തിയ്യതി ധര്‍മ്മടം റെയില്‍വേ മേല്‍പാലത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ

ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. നിലശ്വേരം പരപ്പയിലെ വില്ലാട്ട് ഹൗസില്‍ പാലയുടെ മകന്‍ രമേശനാണ് (35) മരണപെട്ടത് .വളരെ കാലമായി പഴയ സാധനങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തി വരികയായിരുന്നു രമേശന്‍ .കുറച്ച് കാലമായി വിടുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.മൃതദേഹം തലശേരി ജനറല്‍ അശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരുന്നു. തലശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. വെള്ളിയാഴ്ച ജനറല്‍ അശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുത്തു

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: