Advertisements

‘സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിടുന്ന പോലീസുകാരനോട് എങ്ങനെ പരാതി പറയാന്‍ പറ്റും’; ഫോണ്‍കോള്‍ വിവാദത്തില്‍ നിയമ നടപടിയെന്ന് സക്കീര്‍ ഹുസൈന്‍

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി- (കുസാറ്റ്) യിലെ വിദ്യാര്‍ത്ഥിസംഘര്‍ഷവുമായി ബന്ധപ്പെട്ട് കളമശ്ശേരി എസ്‌ഐ അമൃത് രംഗന്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടെന്ന വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. സക്കീര്‍ ഹുസൈന്റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥന്‍ നടത്തിയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് സക്കീര്‍ ഹുസൈന്‍ അഴിമുഖത്തോട് പ്രതികരിച്ചു. വിഷയത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണെന്നും സക്കീര്‍ വ്യക്തമാക്കി.
കളമശ്ശേരി എസ്‌ഐ അമൃത് രംഗന്റെ ഔദ്യോഗിക ഫോണിലേക്കാണ് താന്‍വിളിച്ചത്. അതില്‍ ഒരിടത്ത് പോലും ഭീഷണിയുടെ സ്വരം താന്‍ ഉയര്‍ത്തിയിട്ടില്ല. നിയമ വിരുദ്ധമായ ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടുമില്ല. അത് പുറത്തു വന്ന ഓഡിയോ കേട്ടാല്‍ തന്നെ മനസിലാവും. സാധാരണ ഗതിയില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിളിക്കേണ്ട, സംസാരിക്കേണ്ട കാര്യങ്ങള്‍ ആ തരത്തില്‍ മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്.

“എന്നാല്‍, ഉദ്യോഗസ്ഥന്‍ തന്നെ ആ കോള്‍ റെക്കോര്‍ഡ് ചെയ്യുന്നു, പിന്നീട് പുറത്ത് വിടുന്നു. ഈ ഉദ്യോഗസ്ഥന്‍ തന്നെ മുന്‍പും സമാനമായ പ്രവൃത്തി ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ആരോപണം. മലപ്പുറത്തുള്ള ഒരു സ്ത്രീയോടും ഇത്തരത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം,” സക്കീര്‍ ഹുസ്സൈന്‍ പറഞ്ഞു.

എസ്‌ഐ അമൃത് രംഗന്‍ കളമശ്ശേരിയിലെത്തിയിട്ട് രണ്ടോ മൂന്നോ മാസം മാത്രമാണ് ആയിട്ടുള്ളത്. ഇതിനിടയില്‍ ഒരാവശ്യം ഉന്നയിച്ച്‌ ആദ്യമായാണ് വിളിക്കുന്നത്. അക്കാര്യം പുറത്ത് വന്ന ഓഡിയോയിലും വ്യക്തമാവുന്നുണ്ട്. ഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി ഒരിക്കലും ഇത്തരത്തില്‍ പെരുമാറരുതായിരുന്നു. ആളുകള്‍ പരാതിയുമായ സമീപിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് സംഭാഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിടുന്നത്. ഇത്തരത്തിലുള്ള ഒരു പോലീസുകാരനോട് എങ്ങനെയാണ് ഒരാള്‍ പരാതി പറയുകയെന്നും സക്കീര്‍ ഹുസ്സൈന്‍ ചോദിച്ചു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: