ഇരിട്ടി ലീഗ് ഓഫീസിന് സമീപമുണ്ടായ സ്ഫോടനം; നാല്‌ മുസ്‌ലീം ലീഗ്‌ നേതാക്കൾ അറസ്‌റ്റില്‍

ഇരിട്ടി: സ്‌ഫോടനം; മുസ്ലീം ലീഗ് പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍ .പുതിയ ബസ് സ്റ്റാന്റിലെ ലീഗ് ഓഫീസ് കെട്ടിടത്തില്‍  ഉണ്ടായ സ്‌ഫോടവുമായി ബന്ധപ്പെട്ടാണ് മുസ്ലീം ലീഗ് പ്രാദേശിക നേതാക്കളായ 4 പേരെ ഇരിട്ടി സി ഐ രാജീവന്‍ വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്.മുസ്ലീം ലീഗ് ഇരിട്ടി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് പി വി നൗഷാദ്,സെക്രട്ടറി പി സക്കറിയ,ജോയിന്റ് സെക്രട്ടറി എം കെ ഷറഫുദ്ദീന്‍,വൈസ് പ്രസിഡന്റ് കെ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ചൊവ്വാഴ്ചആണ് ഇരിട്ടി പുതിയ ബസ്സ്റ്റാന്‍ഡ് ലീഗ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഉഗ്ര സ്‌ഫോടനം നടന്നത് .ഉഗ്രശേഷിയുള്ള ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത് എന്നാണ് ബോംബ് സ്‌ക്വാഡ് സ്ഥിരീകരണം. ഇതേത്തുടര്‍ന്ന് ഫോറന്‍സിക് വിഭാഗവും  പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ലീഗ്  ഓഫീസുമായി ബന്ധപ്പെടുന്നവരെ പോലീസ് ചോദ്യം ചെയ്തിരുന്നു.ബോംബ് സ്‌ഫോടനത്തിന് ശേഷം പോലീസും ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചും പൊലീസ്  പഴുതടച്ച് അന്വേഷണം നടത്തി.സമീപത്തെ കെട്ടിടങ്ങളിലെ നിരീക്ഷണ ക്യാമറകളുടെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ പോലീസിനെതിരെ വിവിധ രാഷ്ട്രീയ സംഘടനകള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ് .ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു കൊണ്ട് നടത്തിയ കേസ്അന്വേഷണമാണ് വഴിത്തിരിവിലെത്തിയത്‌

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: