ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ചികിത്സയിൽ ആയിരുന്ന കാഞ്ഞങ്ങാട് – സൗത്ത് ചിത്താരി സ്വദേശി മരണ പെട്ടു

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ചികിത്സയിൽ ആയിരുന്ന കാഞ്ഞങ്ങാട് – സൗത്ത് ചിത്താരി സ്വദേശി മരണ പെട്ടു . സൗത്ത് ചിത്താരിയിലെ ഹസ്സന്റെ മകന്‍ മുഹമ്മദ് കുഞ്ഞിയാണ് മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുഹമ്മദ് കുഞ്ഞി സൈക്കിളല്‍ സഞ്ചരിക്കുമ്പോൾ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ഷാര്‍ജ അല്‍ ഖാസിമി പ്രവേശിപ്പിച്ചു. ഇതുവരെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തി വന്നത്. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

25 വര്‍ഷമായി ഷാര്‍ജയില്‍ കട നടത്തിവരികയായിരുന്നു. രണ്ട് മാസം മുമ്പ് പള്ളിക്കര തൊട്ടിയില്‍ പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനം നടത്തി ഷാര്‍ജയിലേക്ക് മടങ്ങുകയായിരുന്നു. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മാതാവ്: നഫീസ. ഭാര്യ: ഇര്‍ഷാദ. മക്കള്‍: ഫാത്വിമ, ഫഹീമ. സഹോദരങ്ങള്‍: ലത്തീഫ് (ഷാര്‍ജ), ഷാഹുല്‍, സുബൈദ, ഫൗസിയ .

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.