മന്ത് രോഗനിർണയ ക്യാമ്പും കൊതുക് ജന്യരോഗ ബോധവൽക്കരണവും സംഘടിപ്പിച്ചു

തളിപ്പറമ്പ്:തളിപ്പറമ്പ് സീതി സാഹിബ് ഹയർസെക്കൻഡറി സ്‌കൂൾ എൻ. എൻ. എസ് ന്റെ നേതൃത്വത്തിൽ മന്ത് രോഗ നിർണ്ണയ ക്യാമ്പും കൊതുക് ജന്യരോഗ

ബോധവൽക്കരണവും നടത്തി. സ്കൂൾ മാനേജർ പി.കെ.സുബൈർ ഉൽഘാടനം ചെയ്‍തു. ഹെല്ത്ത് ഇൻസ്‌പെക്ടർ കെ.വി.പവിത്രൻ ക്ലാസ്സെടുത്തു.തുടർന്ന് ജില്ലാ വെക്ടർ കണ്ട്രോൾ യുണിറ്റ് ഫീൽഡ് അസിസ്റ്റന്റുമാരായ കെ.പി.നാരായണൻ, പി.മധു, ടി.വി.രാജൻ എന്നിവരുടെ നേതൃത്വത്തിൽ മന്ത് രോഗം തിരിച്ചറിയുന്നതിനുള്ള പരിശോധനകൾ നടന്നു.രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങി ഇരുന്നൂറിലധികം പേര് പരിശോധനയ്ക് വിധേയമായി. പ്രോഗ്രാം ഓഫീസർ മൊയ്‌തു പാറമ്മൽ , പ്രിൻസിപ്പൽ എം.കാസിം,ജസിർ ഒ.കെ,മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് യൂനുസ്, വളണ്ടിയർ ലീഡർമാരായ ശ്യാംജിത്, സോന,റഫീഖ്, അഞ്ജന എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: