സ്വന്തം മകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റിൽ.
പയ്യന്നൂർ: എട്ട് വയസുകാരനായ സ്വന്തം മകനെ ക്രൂരമായി പ്രകൃതി വിരുദ്ധ
പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റിൽ. പയ്യന്നൂർ നഗരസഭ പരിധിയിലെ നാൽപതുകാരനാണ് കഴിഞ്ഞ ആറുമാസമായി മകനെ ക്രൂരമായ പീഡനത്തിനിരയാക്കിയത് കഴിഞ്ഞ മാസം 26 നാണ് ഇയാൾ കുട്ടിയെ അവസാനമായി പീഡിപ്പിച്ചത്. അടുത്ത ദിവസം സ്കൂളിൽ പോകാൻ വിഷമിച്ച കുട്ടിയോട് മാതാവ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പിതാവിന്റെ ക്രൂരകൃത്യങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് മാതാവ് കൗൺസിലിങ്ങ് സെന്ററിൽ എത്തിച്ച് കൗൺസിലിങ്ങിന് വിധേയമാക്കി. പിതാവ് തന്നോടു കാണിച്ച ക്രൂരതകൾ ഒന്നൊന്നായി വെളിപ്പെടുത്തി. കൗൺസിലിങ്ങ് സെന്റർ ഇക്കാര്യങ്ങൾ പോലീസിൽഅറിയിക്കുകയുമായി രുന്നു. പോക്സോനിയമപ്രകാരം പയ്യന്നൂർ സി.ഐ കെ.വിനോദ് കുമാർ അറസ്റ്റ് ചെയ്ത പിതാവിനെ ഇന്ന് വൈകുന്നേരത്തോടെപയ്യന്നൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രെറ്റ് കോടതിയിൽ ഹാജരാക്കി.