ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 5

International traffic light day …

world friendship day

National underwear day (USA)

1861- USA യിൽ വ്യക്തി ആദായ നികുതി നിയമം നിലവിൽ വന്നു..

1891- അമേരിക്കൻ എക്സ്പ്രസ് ലോകത്തിലെ ആദ്യ ട്രാവലേഴ്സ് ചെക്ക് പുറത്തിറക്കി…

1901- ചരിത്ര പുസ്തകത്തിൽ ആദ്യമായി രേഖപ്പെടുത്തിയ ലോങ് ജംപ് റെക്കാർഡ് അയർലാൻഡിലെ പീറ്റർ ഒ കൊണോറിന്റെ പേരിൽ

1914- ക്യൂബ, ഉറുഗ്വേ, മെക്സിക്കോ, അർജന്റീന എന്നീ രാജ്യങ്ങൾ ഒന്നാം ലോക മഹായുദ്ധത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു…

1926… പൂട്ടിയിട്ട ശവപെട്ടിയിൽ ഒന്നര മണിക്കുർ വെള്ളത്തിനടിയിൽ കിടന്ന് പോറലേൽക്കാതെ രക്ഷപ്പെട്ട് വന്ന ഹൂഡിനി എസ്കേപ്പ്..

1936- ബെർലിൻ ഒളിമ്പിക്സിൽ ജസ്സി ഓവൻസിന് മൂന്നാം സ്വർണം…

1940- ലാത്വിയ USSR ന്റെ ഭാഗമായി

1962- ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൺ മണ്ഡേലയെ സൈന്യം അറസ്റ്റ് ചെയ്തു. 27 വർഷം തടവിലിട്ടന്നതിന് ശേഷം ജനരോഷത്തിന് വിധേയമായി 1990 ൽ പുറത്ത് വിട്ടു…

1960- അപ്പർ വോൾട്ട ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി…

1963- ആണവ നിരോധന കരാർ USA , UK, USSR എന്നി രാജ്യങ്ങൾ ഒപ്പിട്ടു ..

1974- വാട്ടർഗേറ്റ് സംഭവം – നിക്സൺ കുറ്റം സമ്മതിച്ചു…

1975- RSS നെ അടിയന്തിരാവസ്ഥയിൽ നിരോധിച്ചു…

1991- ലീലാ സേത്ത് – ഇന്ത്യയിലെ പ്രഥമ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഹിമാചൽ പ്രദേശിൽ സ്ഥാനമേറ്റു..

2011- വ്യാഴ പര്യവേക്ഷണത്തിനായി ജൂനോ പേടകം USA വിക്ഷേപിച്ചു…

ജനനം

1850- മോപ്പസാങ് – ഫ്രഞ്ച് സാഹിത്യകാരൻ…

1889- മുസഫർ അഹമ്മദ് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി.. കമ്യൂണിസ്റ്റ് നേതാവ്.. കാക്കാ ബാബു എന്നറിയപ്പെടുന്നു. CPI(M) സ്ഥാപക നേതാവ്…

1905- രാജാ മുത്തയ്യ അണ്ണാമലൈ ചെട്ട്യാർ.. അണ്ണാമലൈ യൂനിവേഴ്സിറ്റി സ്ഥാപിച്ചു.. ചെന്നെ നഗരത്തിന്റെ പ്രഥമ മേയർ..

1923- സി.വി. ദേവൻ നായർ.. സിംഗപ്പൂർ പ്രസിഡണ്ടായ പ്രഥമ മലയാളി.. തലശ്ശേരിക്കടുത്ത ചൊക്ലി സ്വദേശി…

1923- ശിബ്ദാസ് ഘോഷ്… ഇന്ത്യൻ SUCl സ്ഥാപക നേതാവ്..

1930- നീൽ ആംസ്ട്രോങ് . ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ…

1931- തമിഴ് നാട്ടിലെ കമ്യുണിസ്റ്റ് നേതാവ് പാപ്പാ ഉമാനാഥ്….

1934.. തമിഴ് ,മലയാളം സിനിമാ നിർമാതാവ് കെ.ബാലാജി… മോഹൻലാലിന്റെ ഭാര്യാ പിതാവ്…

1975- ഹിന്ദി സിനിമാ താരം കാജോൾ….

ചരമം

1896- ഫ്രഡറിക് എംഗൽസ് മൂലധനം എഴുതാൻ കാറൽ മാർക്സിന്റെ സന്തത സഹചാരി…

1950- ഗോപിനാഥ് ബർദോളി… ആസാം മുൻ മുഖ്യമന്ത്രി.. 1999ൽ ഭാരതരത്നം ലഭിച്ചു..

1962- മർലിൻ മൺറോ.. ഗോൾഡൻ ഗ്ലോബ് പുരസ്കാര ജേതാവായ അമേരിക്കൻ നടി

2000- ലാലാ അമർനാഥ്.. ടെസ്റ്റ് സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരൻ. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രഥമ ക്രിക്കറ്റ് ക്യാപ്റ്റൻ…

(എ .ആർ. ജിതേന്ദ്രൻ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: