നാളെ കേരളത്തിൽ റമളാൻ വ്രതാരംഭം

കാപ്പാട് മാസപ്പിറവി കണ്ടതിനാൽ നാളെ 6-5-19 മുതൽ കേരളത്തിൽ റമളാൻ വ്രതാരംഭം.

കോഴിക്കോട്: കാപ്പാട് റമസാൻ മാസ പിറവി കണ്ട വിവരം ലഭിച്ചതിനാൽ നാളെ ( 06/05/2019 തിങ്കൾ ) റമളാൻ ഒന്ന് ആയി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ (കാഞ്ഞങ്ങാട് ഖാസി), സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (കാസര്‍ഗോഡ് ഖാസി), കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.