ഓടിക്കൊണ്ടിരുന്ന പോലീസ് ബസിന് മുകളിൽ മരം വീണ് ഡ്രൈവര്‍ക്ക് പരിക്ക്.

പയ്യന്നൂര്‍: ഓടിക്കൊണ്ടിരുന്ന പോലീസ് ബസിന് മുകളിലേക്ക് റോഡരികിലെ മരം വീണ് ഡ്രൈവര്‍ക്ക് പരിക്ക്. പോലീസ് ഡ്രൈവര്‍ കൂത്തുപറമ്പ് പാച്ചപൊയ്കയിലെ സി.സജേഷിനാണ് (30)അപകടത്തില്‍ പരിക്കേറ്റത്.ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നു രാവിലെ 5.45ന് കാങ്കോല്‍ കരിങ്കുഴിയിലാണ് അപകടം. പെരിങ്ങോം സിആര്‍പി ക്യാമ്പില്‍ നടക്കുന്ന വാര്‍ഷിക ഫയറിംഗില്‍ പങ്കെടുക്കുന്നതിന് കണ്ണൂര്‍ കെഎപി ക്യാമ്പില്‍നിന്നും 45 പേരടങ്ങുന്ന സംഘവുമായി പോകുകയായിരുന്ന പോലീസ് ബസാണ് അപകടത്തില്‍പെട്ടത്. കരിങ്കുഴി വളവില്‍ നിന്നിരുന്ന മാവിന്‍റെ വലിയ കൊമ്പാണ് ബസിന് മുകളിലേക്ക് പൊട്ടി വീണത്. അപകടത്തില്‍ തകര്‍ന്ന ബസിന്‍റെ ചില്ല് തെറിച്ചും മരക്കൊമ്പിടിച്ചുമാണ് സജേഷിന് പരിക്കേറ്റത്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: