കണ്ണൂർ തേർത്തല്ലിയിൽ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ തൂങ്ങിമരിച്ചു

തേർത്തല്ലി: കടബാധ്യതയെ തുടര്‍ന്ന് തേര്‍ത്തല്ലി പെരിങ്ങാലയില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്തു. നെല്ലിക്കുന്നേല്‍ ഷാജിയെയാ(52)ണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
പെരിങ്ങാല ടൗണിലുള്ള ഷാജിയുടെ കടയിലാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. ഇന്ന് രാവിലെ 7.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. റബര്‍, പച്ചക്കറി, കപ്പ തുടങ്ങിയവ കൃഷിചെയ്തിരുന്ന ഷാജിക്ക് ബാങ്കിലും മറ്റ് സ്ഥാപനങ്ങളിലുമായി ലക്ഷങ്ങളുടെ കടബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഭാര്യ: സുജാത. മക്കള്‍: പ്രവീണ്‍, പരേതനായ പ്രതീഷ്. സഹോദരങ്ങള്‍: സുമതി, ശോഭ, ശ്യാമള, കോമള,. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക മാറ്റി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: