അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ; 6 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമാക്കാനും തീരുമാനം

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്താന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനമായി. എസ്‌എസ്‌എല്‍എസി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഒരുമിച്ച്‌ നടത്താനാണ് തീരുമാനം. പ്രവര്‍ത്തി ദിവസങ്ങള്‍ 203 ആയി നിജപ്പെടുത്താനും 6 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു.‌

പ്രവര്‍ത്തി ദിവസങ്ങള്‍ 203 ആക്കി നിജപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് അധ്യാപക സംഘടന പ്രതിനിധികള്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി. അടുത്ത വര്‍ഷത്തെ കലോത്സവം ഡിസംബര്‍ 5 മുതല്‍ 8 വരെ കാസര്‍കോട് വച്ച്‌ നടക്കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.