ചരിത്രത്തിൽ ഇന്ന്: മാർച്ച് 5

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

1558- സ്പാനിഷ് ഭിഷഗ്വരൻ ഫ്രാൻസിസ്കോ ഫെർണാണ്ടസ്, പുകവലി ആദ്യമായി യൂറോപ്പിനെ പരിചയപ്പെടുത്തി…

1616.. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്നതിന്റെ തെളിവ് സഹിതം കോപ്പർ നിക്കസ് പ്രസിദ്‌ധീകരിച്ച വിപ്ലവകരമായ പുസ്തകം de revolutionibus orbium colestium മത മേലാളൻമാർ നിരോധിച്ചു..

1836- സാമുവേൽ കോൾട്ട് , 34 കാലിബർ ടെക്സാസ് പിസ്റ്റൽ നിർമിച്ചു..

1851- സർ തോമസ് ഓൾദ്ദം, കൊൽക്കത്തയിൽ സ്ഥാപിതമായ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യ തലവനായി ചുമതലയേറ്റു ..

1872- ത്രിതല റെയിൽവേ എയർ ബ്രേക്കിന് ജോർജ് വെസ്റ്റിങ്ങ് ഹൗസ് പേറ്റൻറ് നേടി…

1919- വ്ലാഡിമിർ ലെനിൻ, റഷ്യയുടെ ദേശീയ തലസ്ഥാനം സെ.പീറ്റേഴ്സ്ബർഗിൽ നിന്ന് മോസ്കോയിലേക്ക് മാറ്റി..

1942- മൊറാഴ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കെ.പി ആർ ഗോപാലനെ രക്ഷിക്കാൻ സമര സേനാനികൾ കെ.പി.ആർ.ദിനം ആചരിച്ചു….

1946- ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ, സോവിയറ്റ് യൂണിയനെ ഇരുമ്പുമറ (Iron curtain) എന്ന പ്രയോഗം ഉപയോഗിച്ചു വിശേഷിപ്പിച്ചു..

1970- ആണവ നിർവ്യാപന കരാർ നിലവിൽ വന്നു..

1970- ദുബ്‌നിയം കണിക കണ്ടു പിടിച്ചു

1980- സൂപ്പർ.നോവ N-49 ൽ നിന്നുള്ള ഗാമ രശ്മികൾ രേഖപ്പെടുത്തി…

1995- ട്സാർ ചക്രവർത്തി നിക്കോളാസ് II ന്റെയും കുടുംബത്തിന്റെയും ശവകുടീരം സെ.പീറ്റർസ്ബർഗിൽ കണ്ടെത്തി..

2007- ദേശീയ ബാലവകാശ സംരക്ഷണ കമ്മിഷൻ നിലവിൽ വന്നു.

2013- നിക്കോളാസ് മദുരെ, വെനുസുവേലൻ പ്രഡിഡന്റ് ആയി ചുമതലയേറ്റു…

ജനനം

1910 – മോമോഫുകു ആന്തോ.. കപ്പ് നൂഡിൽസ്, ഇൻസ്റ്റന്റ് നൂഡിൽസ് എന്നിവ കണ്ടുപിടിച്ച വ്യക്തി

1911- എയർ മാർഷൽ സുബ്രതോ മുഖർജി – ഇന്ത്യയുടെ പ്രഥമ വ്യോമസേനാ മേധാവി.. ഇന്ത്യൻ വ്യോമസേനയുടെ പിതാവ്

1916… ബിജു പട്നായ്ക്- റോയൽ ഇന്ത്യൻ എയർ ഫോഴ്സിന്റെ എയർ ട്രാൻസ്പോർട് തലവൻ.. ഇന്തോനേഷ്യൻ സ്വാതന്ത്ര്യ സമരത്തിൽ നെഹ്രുവിന്റെ നിർദ്ദേശ പ്രകാരം നിർണായക പങ്ക് വഹിച്ചു.. ഇൻഡൊനീഷ്യയുടെ ഭൂമി പുത്ര (ഭാരത് രത്‌നയ്‌ക്ക്‌ തുല്യം), ബിൻ ടാങ് ഉത്തമ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി… മുൻ കേന്ദ്ര മന്ത്രി, ഒഡിഷാ മുൻ മുഖ്യമന്ത്രി..

1925… വസന്ത് സാത്തേ – മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി … മുൻ കേന്ദ്ര മന്ത്രി..

1953- ശിവരാജ് സിങ് ചൗഹാൻ – തുടർച്ചയായി 3 തവണ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായ ബി.ജെ.പി നേതാവ്..

1956- മുകേഷ് – പ്രശസ്ത മലയാള താരം – നിലവിൽ കൊല്ലം MLA

1965- പർഗത് സിങ് – ഇന്ത്യയുടെ മുൻ ഹോക്കി താരം.. ലോകത്തിലെ മികച്ച ഹോക്കി ഡിഫൻഡർമാരിൽ ഒരാൾ… നിലവിൽ ജലന്ദർ MLA

ചരമം

1827- അലസ്സാൻഡ്രോ വോൾട്ട – ഇറ്റാലിയൻ ഭൗതിക ശാസ്ത്രജ്ഞൻ.. ഇലക്ട്രിക്ക് ബാറ്ററി , മിഥേൻ വാതകം എന്നിവ കണ്ടു പിടിച്ചു ..

1953- ജോസഫ് സ്റ്റാലിൻ.. സോവിയറ്റ് കമ്യൂണിസ്റ്റ് ഭരണാധികാരി….

2011 – ആൽബർട്ടോ ഗ്രനാഡോ.. ചെഗുവേരയുടെ സന്തത സഹചാരിയും സൈക്കിളിൽ ലാറ്റിൻ അമേരിക്ക ചുറ്റാൻ സഹയാത്രികനും.. ക്യൂബക്കാരനായ എഴുത്തുകാരൻ, ജീവ രസതന്ത്രജ്ഞൻ.

2013 – ഹ്യൂഗോ ഷാവസ്- വെനസ്വലയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി..

2016- റേ ടോംലിൻസൻ.. ഇമെയിലിന്റെയും അതിന്റെ പ്രതീകമായ ചിഹ്നത്തിന്റെ (@) അവതാരകൻ.. ഇൻറർനെറ്റിന്റെ മുൻഗാമിയായ ARPANET ന്റ സ്രഷ്ടാവ്..

(സംശോധകൻ – കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: