കണ്ണൂര്‍ പഴശ്ശി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിലെ കുരുന്നുകള്‍ എയര്‍പോര്‍ട്ട് സന്ദര്‍ശിച്ചു

കണ്ണൂര്‍ പഴശ്ശി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിലെ കുരുന്നുകള്‍ എയര്‍പോര്‍ട്ട് സന്ദര്‍ശിച്ചു. ഇന്ന് (ഡിസംബര്‍ 4) രാവിലെ 11 മണിയോടെയാണ് കുട്ടികള്‍ വിമാനത്താവള സന്ദര്‍ശനത്തിന് എത്തിയത്. 50 ഓളം കുട്ടികളും അവരുടെ മാതാപിതാക്കളും അടങ്ങുന്ന സംഘം എയര്‍പോര്‍ട്ടും പരിസരവും ചുറ്റി കണ്ടു. സാധാരണഗതിയില്‍ പൊതുജനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ പ്രവേശനം അനുവദിക്കാറില്ല. എന്നാല്‍ പ്രത്യേക നില പരിഗണിച്ചാണ് ഇവര്‍ക്ക് സന്ദര്‍ശനം ഒരുക്കിയത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.