സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് നടത്തി

ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിന് കണ്ണൂര്‍ ജില്ലാ  ഹോമിയോപ്പതി വകുപ്പിന്റെ സദ്ഗമയ പദ്ധതിയുടെ ഭാഗമായി പനോന്നേരി ശാന്തിദീപം സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ശാന്തിദീപം പ്രസിഡണ്ട് കസ്തൂരി ബാബു അധ്യക്ഷത വഹിച്ചു ഡി എം ഒ ഡോ. ഇ എന്‍ രാജു  മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കെ ജലറാണി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എ ടി സുരേഷ്. കെ കെ സുമജ, ഡോ. അനീന പി ത്യാഗരാജ്, ഡോ. ഡി വിനി, പ്രവീണ്‍ പനോന്നേരി ഡോ. നിമിഷ, ഡോ. ജയ് ലാല്‍, ഡോ. ജസിന്ത് ജനാര്‍ദ്ദനന്‍, ഡോ. സിന്ധു കുറുപ്പ്, ഡോ. പി എ നിഷ, ഡോ. ഷെര്‍ന തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: