ഹരിത കേരളമിഷൻ വാർഷികം: ഡിസംബർ എട്ടിന് ജലസ്രോതസ്സുകളുടെ  നവീകരണത്തിന് തുടക്കം കുറിക്കും 

ഹരിത കേരള മിഷൻ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ എട്ടിന് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജലസ്രോതസ്സുകളുടെ നവീകരണത്തിന് തുടക്കം കുറിക്കും. ഹരിത കേരള മിഷൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ചേർന്ന ജില്ലാ മിഷൻ യോഗത്തിൽ ജില്ലാ കലക്ടർ മീർ മുഹമ്മദ് അലിയാണ് ഇക്കാര്യം അറിയിച്ചത്.

വാർഷികത്തിന്റെ ജില്ലാതല പരിപാടിയുടെ ഭാഗമായി കക്കാട് പുഴയിൽ ശുചീകരണ പ്രവൃത്തികൾ ആരംഭിക്കും. എട്ടിന് വെകുന്നേരം മൂന്ന് മണി മുതൽ ആറ് മണിവരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. ഈ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഡിസംബർ എട്ടിന് നിർബന്ധമായും ഏതെങ്കിലും ഒരു ജലസ്രോതസ്സുകളുടെ നവീകരണ പ്രവൃത്തി ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ഇതിന് മുന്നോടിയായി ഏറ്റെടുക്കുന്ന ജലസ്രോതസ്സിനെ സംബന്ധിച്ച വിവരം ഡിസംബർ അഞ്ചിന്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അറിയിക്കണം.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, ചെറുകിട ജലസേചനം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി സുഹാസിനി, ഹരിത കേരളം ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: