പ​യ്യാ​മ്പ​ല​ത്ത് നി​സാ​ർ അ​ഹ​മ്മ​ദി​ന്‍റെ സ്മാ​ര​ക സ്തൂ​പം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ടൗ​ൺ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ടങ്ങി

പ​യ്യാ​ന്പ​ല​ത്ത് നി​ർ​മി​ച്ച ജ​ന​താ​ദ​ൾ (എ​സ്) നേ​താ​വ് നി​സാ​ർ അ​ഹ​മ്മ​ദി​ന്‍റെ സ്മാ​ര​ക സ്തൂ​പം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

നി​സാ​ർ അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ന്‍റെ പ​രാ​തി പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സ്തൂ​പം ത​ക​ർ​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​സ്‌​ലിം മ​താ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ച്ച നി​സാ​ർ അ​ഹ​മ്മ​ദി​ന് പ​യ്യാ​ന്പ​ല​ത്ത് സ്മൃ​തി​കു​ടീ​രം നി​ർ​മി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഇ​ത് പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നും ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കു​നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യ​വും പ​രി​ശോ​ധി​ക്കു​മെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം പാ​ർ​ട്ടി​ക്കു​ള്ളി​ലെ ത​ർ​ക്കം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. സ്മാ​ര​ക സ്തൂ​പം നി​ർ​മാ​ണ​ത്തി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ​ലി​യ എ​തി​ർ​പ്പു​ണ്ട്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.