പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കേ​സു​ക​ളി​ലാ​യി കെ​ട്ടി​ക്കി​ട​ന്നു വാ​ഹ​ന​ങ്ങ​ൾ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന പൊ​തു​ന​ഷ്ടം ഇ​ല്ലാ​താ​ക്കാ​ൻ കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നു കാ​ണി​ച്ചു കണ്ണൂരിലെ വി​ദ്യാ​ർ​ഥി​ക​ൾ നി​യ​മ​ന​ട​പ​ടി​ക്ക്

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കേ​സു​ക​ളി​ലാ​യി കെ​ട്ടി​ക്കി​ട​ന്നു വാ​ഹ​ന​ങ്ങ​ൾ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന പൊ​തു​ന​ഷ്ടം ഇ​ല്ലാ​താ​ക്കാ​ൻ കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നു കാ​ണി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ നി​യ​മ​ന​ട​പ​ടി​ക്ക്. പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ത​വി​ടി​ശേ​രി ഗ​വ. ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ സ​ർ​വേ​യ​്ക്കു പി​ന്നാ​ലെ​യാ​ണ് ഖ​ജ​നാ​വി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടം സം​ഭ​വി​ക്കു​ന്ന ഇ​ത്ത​രം അ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നു കാ​ണി​ച്ചു ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഹൈ​ക്കോ​ട​തി ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ത​വി​ടി​ശേ​രി സ്കൂ​ളി​ലെ ഏ​ഴാം ത​രം വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ഇ. ​വി​സ്മ​യ, കെ.​പി. അ​നു​പ്രി​യ, ആ​റാം ത​രം വി​ദ്യാ​ർ​ഥി​നി സി. ​അ​നു​ശ്രീ, അ​ഞ്ചാം​ത​ര​ത്തി​ലെ കെ. ​ജി​ന​നാ​ഥ്, എം. ​അ​ഞ്ജ​ലി എ​ന്നി​വ​രാ​ണ് സ​ർ​വേ ന​ട​ത്തു​ക​യും കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത​ത്.

വാ​ഹ​ന വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​പ്പെ​ട്ട് ഒ​ടു​ങ്ങു​ന്ന ധാ​തു​സ​ന്പ​ത്ത് എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ സ​ർ​വേ ന​ട​ത്തി​യ​ത്. പോ​ലീ​സ് പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ തീ​ർ​പ്പാ​കാ​ൻ വൈ​കു​ന്ന​തും ലേ​ലന​ട​പ​ടി​ക​ൾ വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ൽ മാ​ത്രം ന​ട​ക്കു​ന്ന​തും കാ​ര​ണം സ്റ്റേ​ഷ​ൻ വ​ള​പ്പു​ക​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ശ​വ​പ്പ​റ​ന്പു​ക​ളാ​യി മാ​റു​ക​യാ​ണ്. മോ​ഷ​ണം, ക​ള്ള​ക്ക​ട​ത്ത്, അ​ബ്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ൾ, അ​പ​ക​ട​ങ്ങ​ൾ, മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്ക​ൽ, മ​ണ​ൽ​ക്ക​ട​ത്ത് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്ന​ത്.

ന​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഇ​രു​ന്പോ മ​റ്റേ​തെ​ങ്കി​ലും ഭാ​ഗ​ങ്ങ​ളോ ഒ​രു ത​ര​ത്തി​ലു​ള്ള പു​ന​രു​പ​യോ​ഗ​വും ന​ട​ത്താ​ത്ത​തി​നാ​ൽ ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​വെ​ന്നും പ​ഠ​ന​ത്തി​ലൂ​ടെ കു​ട്ടി​ക​ൾ ക​ണ്ടെ​ത്തി. 2011 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​യി​ലാ​യ ടാ​റ്റ 407, മ​ഹീ​ന്ദ്ര മി​നി ലോ​റി എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ട്ടി​ക​ൾ സ​ർ​വേ ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ ഒ​രു വ​ർ​ഷം കൊ​ണ്ട് ഇ​ത്ത​ര​ത്തി​ൽ പു​ന​രു​പ​യോ​ഗ സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തെ 1808.10 ട​ണ്‍ ഇ​രു​ന്പ് സ​ന്പ​ത്താ​ണ് ന​ശി​ക്കു​ന്ന​തെ​ന്ന് പ​ഠ​ന​ത്തി​ലൂ​ടെ ഇ​വ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പൊ​ളി​ച്ചുവി​ൽ​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഇ​രു​ന്പു ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ന്ന​ത്തെ ക​ന്പോ​ള​വി​ല കി​ലോ​യ്ക്ക് 19 രൂ​പ​യാ​ണ് . ഇ​തു​പ്ര​കാ​രം 3,43,53,900 രൂ​പ​യു​ടെ ഇ​രു​ന്പ് പ്ര​തി​വ​ർ​ഷം സ​ർ​വേ​ക്കെ​ടു​ത്ത കാ​റ്റ​ഗ​റി​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു മാ​ത്രം ന​ശി​ക്കു​ന്നു.

അ​ധ്യാ​പ​ക​നാ​യ കെ.​സി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്. പ​രി​ച​യസ​ന്പ​ന്ന​രാ​യ ഡ്രൈ​വ​ർ​മാ​ർ, മെ​ക്കാ​നി​ക്കു​ക​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ ബോ​ഡി നി​ർ​മി​ക്കു​ന്ന​വ​ർ, സ​ർ​വീ​സ് എ​ൻ​ജി​നി​യ​ർ​മാ​ർ, പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, കെ​മി​സ്റ്റ് എ​ന്നി​വ​രു​മാ​യി നേ​രി​ട്ട് ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് പ്രോ​ജ​ക്ടി​ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്നി​വ​ർ​ക്കും പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ഇ​തി​ന​കം കൈ​മാ​റി​യി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​റ​മേ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ്ര​കാ​ശ്, മു​ഖ്യാ​ധ്യാ​പി​ക സ​വി​ത, അ​ധ്യാ​പ​ക​രാ​യ കെ.​സി. സ​തീ​ശ​ൻ, പ്ര​സ​ന്ന​കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വേ​ണു​ഗോ​പാ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. ദി​നേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.