പയംചിറ മുത്തപ്പൻ ക്ഷേത്രത്തിനടുത്തുള്ള കടയിൽ നിന്നുംനിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

പയംചിറ മുത്തപ്പൻ ക്ഷേത്രത്തിനടുത്തുള്ള വൈഷ്ണവി സ്റ്റോറിൽ നിന്നും നിരോധിത പുകയില

ഉത്പന്നമായ ഹൻസിന്റെ 100 ഓളം പാക്കറ്റുകൾ വളപട്ടണം പോലീസ് പിടികൂടി. വളപട്ടണം ഇൻസ്‌പെക്ടർ എം കൃഷ്ണനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം എസ്.ഐ ലതീഷും സംഘവും മാണ് ഇതു പിടികൂടിയത്. കച്ചവടം ചെയ്തിരുന്ന ലോഹിതാക്ഷൻ എന്നയാളെ അറസ്റ് ചെയ്തു. സംഘത്തിൽ എ.എസ്.ഐ ഫ്രാൻസിസ് എസ്.സി.പി.ഒ ഗോപാലകൃഷ്ണൻ സി.പി.ഒ സിനോബ് ഡ്രൈവർ cpo മുനീർ എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.