“അക്രമ രഹിത കേരളം, വർഗ്ഗീയ മുക്ത ഭാരതം” യൂത്ത് ലീഗ് ഡ്രീംസ് ഓർഫനേജ് അന്തേവാസികൾക്ക് പുതപ്പുകളും വസ്ത്രങ്ങളും വിതരണം ചെയ്തു

ആറാം പീടിക: നിടുവാട്ട് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ചാലാട് ഡ്രീംസ് ഓർഫനേജ് അന്തേവാസികൾക്ക് പുത്തപ്പുകളും , വസ്ത്ര ങ്ങളും വിതരണം നടത്തി. സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നടത്തുന്ന യുവജന യാത്ര യുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.അന്തേവാസികൾക്ക് പുതപ്പുകളും വസ്ത്രങ്ങളും വിതരണം നാറാത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ എം. വി ഹുസൈൻ ഉൽഘാടനം ചെയ്തു. യൂത്ത് ലീഗ്ശാഖ പ്രസിഡണ്ട് മുഹമ്മദ് അലി അറാ പീടിക അധ്യക്ഷത വഹിച്ചു, ജനറൽ സിക്രട്ടറി മുസമ്മിൽ. കെ. എന്, ഹാരിസ് . ബി, സുഫീൽ അറാ പീടിക, കാ ദർ. ബി, റാഷിദ് ചാലാട്, സൈഫുദ്ദീൻ നാറാത്ത്, മുബാറക് ഹുദവി, ഷാനവാസ്. റാഷിദ്. എന്നിവർ പ്രസംഗിച്ചു… ഹാരിസ്. ബി നന്ദി യും നടത്തി…

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.