ചരിത്രത്തിൽ ഇന്ന്: ആഗസ്ത് നാല്

ദിവസവിശേഷം ആഗസ്ത് 4 സുപ്രഭാതം…

ഇന്ന് International beer day….
1914- ഒന്നാം ലോക മഹായുദ്ധം തുടങ്ങി. ബ്രിട്ടൻ ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1956- ഇന്ത്യയിലെ ആദ്യ ആണവ റിയാക്ടർ അപ്സര പ്രവർത്തനക്ഷമമായി..
1944- ഒളിവു കേന്ദ്രത്തിൽ നിന്ന് ഹിറ്റ്ലറുടെ രഹസ്യ പോലിസ് ഗസ്റ്റപ്പോ ആൻ ഫ്രാങ്കിനെ പിടികൂടി…
1983- അപ്പർ വോൾട്ടായിൽ സൈനിക അട്ടിമറി…
1984- Republic of upper volta Burkino Faza എന്ന് പേര് മാറ്റി
1995- Operation storm ( ക്രൊയേഷ്യൻ സ്വാതന്ത്ര്യ സമരം )അവസാനിച്ചു…
2009 – വിദ്യഭ്യാസ അവകാശ നിയമം ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചു.:

ജനനം
1521- ഉർബൻ ഏഴാമൻ മാർപാപ്പ.. ഇറ്റലിക്കാരൻ.. ഏറ്റവും കുറഞ്ഞ കാലം (13ദിവസം) (1590 Sept 15-27) മാർപാപ്പയായി ചരിത്രം സൃഷ്ടിച്ചു. പളളി മേടയിലും പൊതു സ്ഥലത്തും പുകവലിക്കുന്നവർക്ക് മതഭ്രഷ്ട് കൽപ്പിച്ച പാപ്പ..
1792- ഇംഗ്ലിഷ് ഭാഷയിലെ പ്രശസ്ത കവി പി ബി (പേഴ്സി ബിഷ് ) ഷെല്ലി
1900- എലിസബത്ത് രാജ്ഞി (അമ്മ മഹാറാണി ) ജനനം
1929- കിഷോർ കുമാർ- ( യതാർഥ പേര് അഭാസ് കുമാർ ഗാംഗുലി – ബംഗാളി).. ഹിന്ദി പിന്നണി ഗായകനും നടനും…
1943- മഹാബലേശ്വർ സെയിൻ.. മറാഠി – കൊങ്കിണി സാഹിത്യകാരൻ… 2016ൽ സരസ്വതി സമ്മാനം ലഭിച്ചു…
1950- കൈതപ്രം ദാമോദരൻ നമ്പൂതിരി .. സംഗീതജ്ഞൻ – ഗാന രചയിതാവ്.. അഭിനേതാവ്.. 2017ൽ പേരിന്റെ കൂടെയുള്ള ജാതിപ്പേര് ഒഴിവാക്കി…
1961- ബാറക് ഹുസൈൻ ഒബാമ… അമേരിക്കയുടെ 44 മത് പ്രസിഡണ്ട്. യു. എസ് ചരിത്രത്തിലെ ആദ്യ ആഫ്രോ അമേരിക്കൻ പ്രസിഡണ്ട്. 2009 ൽ സമാധാന നോബൽ സമ്മാനം ലഭിച്ചു..
1968- ഇന്ത്യൻ ദേശീയ ക്രിക്കറ്റ് താരമായിരുന്ന മറുനാടൻ മലയാളി എബി കുരുവിള

ചരമം
1885- 1880-85 കാലയളവിൽ തിരുവിതാംകൂർ ഭരിച്ച വിശാഖം തിരുനാൾ രാമവർമ്മ… മരച്ചീനി വിള സാർവത്രികമാക്കിയതിന്റെ പേരിൽ ചരിത്രത്തിൽ അറിയപ്പെടുന്നു ….
1922- അൻവർ പാഷ… തുർക്കി വിപ്ലവ നേതാവ്
1936- പൈലോ പോൾ.. മലയാളത്തിലെ ആദ്യ പുരാണനിഘണ്ടു കർത്താവ്..
2006- നന്ദിനി സത്പതി – മുൻ ഒറീസ്സ മുഖ്യമന്ത്രി.. ഇന്ത്യയിലെ രണ്ടാമത്തെ വനിത മുഖ്യമന്തി ( ആദ്യം സുചേതാ കൃപലാനി ) ഒറീസയിലെ ഉരുക്കു വനിത എന്നറിയപ്പെടുന്നു..
2009- കൗമുദി ടീച്ചർ:.. കണ്ണുർ സ്വദേശി… 1934 ൽ ഹരിജനോദ്ധാരണ ഫണ്ട് പിരിക്കുന്നതിനായി മഹാത്മജി വടകരയിൽ എത്തിയപ്പോൾ സ്വർണം ഊരി നൽകി ചരിത്ര പുസ്തകത്തിൽ കയറി ഗാന്ധിജി തന്റെ ഹരിജൻ വാരികയിൽ കൗമുദി ക്യാ ത്യാഗ് എന്ന പേരിൽ ലേഖനം എഴുതിയ വ്യക്തി..
(എ ആർ ജിതേന്ദ്രൻ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: