കേരളത്തിൽ 94 പേർക്ക് കൂടി കോവിഡ്; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുക്തരായി പേര്‍ ആശുപത്രി വിട്ടു. പോസറ്റീവായവരില്‍ 47 പേര്‍ വിദേശത്തുനിന്നുവന്നവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.

തിരുവനന്തപുരത്ത് 5 പേര്‍ക്കും മലപ്പുറത്ത് 8 പേര്‍ക്കും ഇടുക്കിയില്‍ പേര്‍ക്കും കോട്ടയത്ത് 5 പേര്‍ക്കും ആലപ്പുഴ 8 കോഴിക്കോട് 10 ജില്ലകളില്‍ പേര്‍ക്ക് വീതവും പാലക്കാട്,7 കൊല്ലം, എറണാകുളം 2 ജില്ലകളില്‍ പേര്‍ക്ക് വീതവും തൃശൂരില്‍ 4 പേര്‍ക്കും കാസര്‍ഗോട്ട് 12 പേര്‍ക്കും കണ്ണൂര്‍ 6 പത്തനംതിട്ട 14 പേര്‍ക്കു വീതവുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 24 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂര്‍ ഒന്ന്, കോഴിക്കോട് അഞ്ച്, കണ്ണൂര്‍ രണ്ട്, കാസര്‍ഗോഡ് നാല്, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് കോവിഡ് മുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. ഇതോടെ 832 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: