ഓൺലൈൻ തട്ടിപ്പ് മലയോരമേഖലയിലും; വ്യാജ സന്ദേശങ്ങളയച്ചു കബളിപ്പിക്കാൻ ശ്രമം

ഓൺലൈൻ ലോട്ടറിയിലൂടെ വലിയ തുകകൾ, കാറുകൾ എന്നിവ സമ്മാനമായി ലഭിച്ചെന്ന് ഓൺലൈൻ ആയി സന്ദേശങ്ങളയച്ച് ജനങ്ങളെ പ്രലോഭിപ്പിച്ച് തട്ടിപ്പിന് കളമൊരുക്കുന്നു. ഓൺലൈൻ ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിക്കുന്നതിനായി സ്ഥാപനങ്ങളുടെ വ്യാജ ലെറ്ററുകൾ ഇവർ ഇമെയിൽ ആയി ഇരകൾക്ക് അയച്ച് കൊടുക്കുക, അതിന്റ 1% tax ആയി കൊടുക്കണം എന്നും ആണ് പറയുന്നത്, മെസ്സേജ് മലയാളത്തിലും, ഇംഗ്ലീഷ് തുടങ്ങിയഭാഷയിൽ വരെ ലഭിക്കുന്നു.

നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന മെസ്സേജുകൾ, OTP, മറ്റു സ്വകാര്യ വിവരങ്ങൾ എന്നിവ അപരിചിതരുമായി പങ്കുവയ്ക്കാതിരിക്കുക. ഇത്തരം തട്ടിപ്പുകൾക്കു ഇരയായാൽ എത്രയും പെട്ടന്ന് ജില്ലാ സൈബർസെൽ/പോലീസ് സ്റ്റേഷൻ, ബാങ്ക് എന്നിവയുമായി ബന്ധപെടുക.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: