നിര്‍മ്മാതാക്കളെ വീണ്ടും വെല്ലുവിളിച്ച് ഷെയ്ന്‍ നിഗം

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ്പൂര്‍ത്തിയാന്‍ തയ്യാറാവാതെ വീണ്ടും പ്രധിഷേധവുമായി ഷെയ്ന്‍ നിഗം രംഗത്തെത്തി. കൂടുതല്‍ പ്രതിഫലം താരത്തെ ഡബ്ബ് ചെയ്യില്ലെന്നാണ് ഷെയ്നിന്റെനിലപാട്. ജനുവരി അഞ്ചിനുള്ളില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മാതാക്കളുടെആവശ്യം . ഇക്കാര്യം ചൂണ്ടിക്കാട്ടി ഷെയ്നു കത്തും നല്‍കിയിരുന്നു. എന്നാല്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ ഇതുവരെ തയ്യാറായിട്ടില്ല.2017 ലാണ് ഉല്ലാസം സിനിമയുടെ ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 27 ലക്ഷം രൂപ ഷെയ്ന് കൈമാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് 45 ലക്ഷം രൂപ വേണം എന്നാണ് ഷെയ്നിന്റെ ആവശ്യം. ഒന്‍പതാം തീയതി നടക്കുന്ന അമ്മയുടെ നിര്‍വാഹക സമിതി യോഗത്തില്‍ പ്രശനം അവതരിപ്പിക്കാനാണ് ഷെയ്ന്‍ന്റെ തീരുമാനം.കഴിഞ്ഞ മാസം പത്തൊന്‍പത്തിനു ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ അറിയിച്ച്‌ ഷെയ്‌ന് കത്തു നല്‍കിയത്. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്ന് നേരത്തെ നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. ഷെയ്ന്‍ തയ്യാറായില്ലെങ്കില്‍ മറ്റൊരാളെവച്ച്‌ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയാക്കാന്‍ ഉദ്ദേശിക്കുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: