ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ വി​ധി ഇന്ന്

ന​ടി​യെ ആ​ക്ര​മി​ച്ചു ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച വി​ടു​ത​ല്‍ ഹ​ര്‍​ജി​യി​ല്‍ പ്ര​ത്യേ​ക കോ​ട​തി ഇന്ന് വി​ധി പ​റ​യും.ത​ന്നെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ക്വ​ട്ടേ​ഷ​ന്‍ സം​ഘം പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത​യി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചാ​ണ് ദി​ലീ​പ് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ അ​ഭി​ഭാ​ഷ​ക​നും വി​ദ​ഗ്ധ​നു​മൊ​പ്പം ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട​ശേ​ഷം ല​ഭി​ച്ച അ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണു പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി. നി​ല​വി​ലു​ള്ള കു​റ്റ​പ​ത്ര​ത്തി​ല്‍, ത​ന്നെ വി​ചാ​ര​ണ ചെ​യ്യാ​നു​ള്ള തെ​ളി​വി​ല്ലെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം. എ​ന്നാ​ല്‍ ദി​ലീ​പി​ന് വി​ടു​ത​ല്‍ ന​ല്‍​ക​രു​തെ​ന്നും വി​ചാ​ര​ണ ന​ട​ത്താ​ന്‍ പ​ര്യാ​പ്ത​മാ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ന​ടി​യു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​ണ് വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.പ്ര​തി​ക​ള്‍​ക്കെ​തി​രെ കു​റ്റം ചു​മ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള വാ​ദം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദി​ലീ​പ് വി​ടു​ത​ല്‍ ഹ​ര്‍​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​ചാ​ര​ണ​ക്കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യാ​ല്‍ ദി​ലീ​പി​ന് ഹൈ​ക്കോ​ട​തി​യെ​യും സു​പ്രീം കോ​ട​തി​യെ​യും സ​മീ​പി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: