രാമന്തളിയുടെ സ്വർണ തിളക്കത്തിന് യുവയുടെ ആദരവ്

രാമന്തളി :വിജയവാഡയിൽ നടന്ന നാഷണൽ തയ്‌ക്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണമെഡലും ഒരു വെള്ളി മെഡലും കരസ്ഥമാക്കിയ മാസ്റ്റർ അഭിജിത് കെ.വി യെ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരിച്ചു. ചടങ്‌ ശ്രീ വേണു മാസ്റ്റർ ഉൽഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ജയകുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ക്ലബ് പ്രസിഡന്റ് നിതിൻ അദ്യക്ഷ സ്ഥാനം അലങ്കരിച്ചു. കെപി ഹരീഷ് കുമാർ ആശംസയും ക്ലബ് ജോയിൻ സെക്രട്ടറി ദിവിൻ നന്ദിയും പറഞ്ഞു. തുടർന്ന് മധുര പലഹാര വിതരണവും നടത്തി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.