ജില്ലാ ആശുപത്രിയില്‍ നവീകരിച്ച  റോട്ടറി പേ വാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു

ജില്ലാ ഗവ. ആശുപത്രിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് റോട്ടറി പേ വാര്‍ഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ ചെലവഴിച്ചാണ് 13 മുറികളുള്ള റോട്ടറി പേ വാര്‍ഡിന്റെ നവീകരണ പ്രവൃത്തികള്‍ നടത്തിയത്.

  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍ മാസ്റ്റര്‍, ടി ടി റംല, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ഇ കെ രാജീവന്‍, ആര്‍ എം ഒ ഡോ. ഇസ്മയില്‍, എച്ച് എം സി അംഗങ്ങള്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ആശുപത്രി ജീനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: