സംസ്ഥാന യൂത്ത് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്  26 മുതല്‍ കണ്ണൂരില്‍; ലോഗോ പ്രകാശനം ചെയ്തു

സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സംസ്ഥാന അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ജനുവരി 26 മുതല്‍ 28 വരെ നടക്കും. പിആര്‍ഡി ചേമ്പറില്‍ നടന്ന ചടങ്ങില്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പ്രകാശനം ചെയ്തു. മുന്‍ ലോക വനിതാ അമേച്വര്‍ ബോക്സിംഗ് ചാമ്പ്യന്‍ കെ സി ലേഖ ഏറ്റുവാങ്ങി.

അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ.സൂരജ് പാണയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ശാന്തകുമാര്‍, പി ഒ രാധാകൃഷ്ണന്‍, പ്രേമരാജന്‍, കെ പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

അഴീക്കോട് ചാല്‍ ബീച്ചില്‍ 26 മുതല്‍ 28 വരെ വൈകീട്ട് നാല് മണി മുതലാണ് മത്സരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 250 മത്സരാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. യൂത്ത് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് പ്രൈസ് മണിക്കായുള്ള സീനിയര്‍ മെന്‍ ആന്റ് വിമണ്‍ നൈറ്റ് ഫൈറ്റും നടക്കും. പരിപാടിയുടെ നടത്തിപ്പിനായി അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി പ്രസന്ന ചെയര്‍മാനായി 501 സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.