Advertisements

പുതിയതെരുവിൽ ബിജെപി ഓഫീസിന് തീയിട്ടു; ഒരാൾക്ക് പൊള്ളലേറ്റു

പുതിയതെരു ഹൈവേയിൽ ധനരാജ് ടാക്കീസിന് സമീപം പ്രവർത്തിക്കുന്ന ബിജെപി ഓഫീസിന് ഇരുട്ടിന്റെ മറവിൽ തീയിട്ടു. വരാന്തയിൽ ഉറങ്ങുകയായിരുന്ന മൂപ്പൻ പാറ സ്വദേശിയായ സുരേഷ് എന്നയാളെ തീപ്പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടുപേർ തീയിട്ട് ഓടുകയായിരുന്നെന്ന് പരിക്കേറ്റയാൾ പൊലീസിന് മൊഴി നൽകി. ഇന്നലത്തെ ഹർത്താലിന്റെ തുടർച്ചയായാണ് ബിജെപി ഓഫിസിന് തീയിട്ടത് എന്ന് കരുതുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: