നടിയെ ആക്രമിച്ച കേസ്: ദിലീപ് ഹാജരായില്ല

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ പുനരാരംഭിച്ചു. മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി അടക്കമുള്ളവര്‍ കോടതിയില്‍ ഹാജരായി. അതേസമയം, ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല.പള്‍സര്‍ സുനി, പ്രദീപ്, മാര്‍ട്ടിന്‍, വിജീഷ് എന്നീ പ്രതികള്‍ ഹര്‍ജികള്‍ നല്‍കിയിരുന്നു. പ്രതികള്‍ നല്‍കിയ ഹര്‍ജികളില്‍ വാദം കേട്ടു. പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് കൈമാറേണ്ടെന്ന് സുപ്രീംകോടതി വിധി വന്നതോടെയാണ് വിചാരണ പുനരാരംഭിച്ചത്. ദിലീപ് നാട്ടിലുണ്ടെങ്കിലും ഇന്നും കോടതിയില്‍ ഹാജരായില്ല.നേരത്തെ ഡിസംബര്‍ രണ്ടുവരെ ദുബൈയില്‍ പോകാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഹാജരാവാത്തതിനെതുടര്‍ന്ന് ഒമ്ബതാം പ്രതി പത്തനംതിട്ട സനില്‍കുമാര്‍ എന്ന മേസ്തിരി എന്ന സനലിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: