ആൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി ഓഫീസിലേക്ക് മാർച്ച് നടത്തി

ലോട്ടറി ടിക്കറ്റിന്റെ വില 30 രൂപയിൽ നിന്ന് 50 രൂപയാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ടിക്കറ്റ് അച്ചടിക്കാൻ പുതിയ പ്രസ് ആരംഭിക്കുക, ലോട്ടറി ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ എൻ ടി യു സി) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.കെ പി സി സി മെമ്പർ സജീവൻ മാറോളി മാർച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ജിൻസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. മുണ്ടേരി ഗംഗാധരൻ, എ ടി നിഷാന്ത്, സുനി ജ ബാലകൃഷ്ണൻ, പി ടി അനിൽ കുമാർ, പി, വി സുജേഷ്, പുഞ്ഞോടൻ ബാലൻ, കച്ചേരി രമേശൻ, ഒ.വി പ്രഭാകരൻ, എം ദേവസ്യ , കെ കെ മോഹനൻ, ടി.എസ് സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: