സഹപാഠിക്കളുടെ കൈതങ്ങിൽ ലതക്കും കുടുബത്തിനും വീട് എന്ന സ്വപ്‍നം പൂവണിഞ്ഞു

പയ്യന്നുർ:സ്വന്തമായി ഒരു വീടെന്ന സ്വപ്‍നം പൂവണിഞ്ഞ സന്തോഷത്തിലാണ് കവ്വായിലെ ലതയും കുടുംബവും. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത

ലതയുടെ ഭർത്താവിന് 2010 ൽ പയ്യന്നൂർ നഗരസഭ വിടുംസ്ഥലവും തുക അനുവദിക്കുകയും ഒന്നാം ഗഡുവായ 150,OOO നൽകിയെങ്കിലും അതിൽ 90,00O രൂപ നൽകി സ്ഥലം സ്വന്തമാക്കുകയും ചെയ്തിരുന്നു എന്നാൽ ഇതിനിടയിൽ ലത അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയമായി ഇതോടെ പദ്ധതിയുടെ ബാക്കി തുക കുടി ചികിത്സക്ക് ചിലവിട്ടതോടെ സ്വന്തമായി വിടൊന്ന സ്വപ്നത്തിന് കരിനിഴൽ വിഴുകയായിരുന്നു.കവ്വായിലെ ഓട്ടോ ഡ്രൈവറായ നാരായണന് ലതയുടെ ഭർത്താവ്. ഓട്ടോ ഒട്ടിച്ച് കിട്ടുന്ന വരുമാനം കൊണ്ട് ചെറ്റ കുടിലിൽ കഴിയുകയായിരുന്നു തൃക്കരിപ്പൂർ സ്വദേശിയായ ലത .

തന്റെ കുട്ടികളുടെ അദ്ധ്യാപികയായി കവ്വായി സ്കൂളിൽ ലതയുടെ സഹപാഠി എത്തിയതോടെയാണ് ലതയുടെ വിടൊന്ന സ്വപ്നത്തിന് വീണ്ടും ചിറക് മുളച്ചത്. സഹപാഠിയും കുടുംബവും ചെറ്റ കുടിൽ കഴിയുന്ന ദയനിയ സ്ഥിതി പൂർവ്വ വിദ്യാർത്ഥി കുട്ടയ്മയായിൽ അറിയിച്ചതിനെ തുടർന്ന് തൃക്കരിപ്പൂർ ഗവ:ഹൈസ്ക്കൂളിലെ 1988 ബാച്ച് ഭവന നിർമ്മാണം ഏറ്റെടുക്കുകയായിയുന്നു തുടർന്ന് പയ്യന്നൂർ നഗരസഭയുമായി ബദ്ധപ്പെട്ട് ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച 2,40,000 രൂപയും “ഒരുവട്ടംകൂടി “പൂർവ്വ വിദ്യാർത്ഥി കുട്ടായ്മയും ചേർന്ന് 7 ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് വീട് പൂർത്തികരിച്ചത്

വിടിന്റെ താക്കോൽ ദാനം പയ്യന്നുർ നഗരസഭ ചെയർമാൻ ശശി വട്ട കൊവ്വൽ നിർവഹിച്ചു. ലത്തിഫ് സ്പനഅധ്യക്ഷനായിരുന്നു കെ.സജീവൻ, ബിനോയ്, സുജാത,വിജയലക്ഷ്മി,വി ബൈജു,എ വി മനോജ് സജി പി ആർ എന്നിവർ സംസാരിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: