ഷാർജാ കെ എം സി സി നാറാത്ത്   പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു

ഷാർജാ കെ എം സി സി നാറാത്ത്   പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.പ്രസിഡണ്ടായി  സമീർ മാതോടത്തിനെയും  ജനറൽ സെക്രട്ടറി ആയി  അനീസ് കണ്ണാടിപറമ്പിനെയും തെരെഞ്ഞെടുത്തു .

ഇന്നലെ ഷാർജയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത് . പരിപാടി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌റഷീദ് ബാഖവി ഉദ്ഘാടനം ചെയ്തു .പ്രവാസി വോട്ട് ചേർക്കുന്നതിന് ആവശ്യകതയെക്കുറിച്ചും. ഷാർജ കെ എം സി സി സംസ്ഥാന കമ്മിറ്റിയുടെ സുരക്ഷാ സ്ക്രീമിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആരിഫ് പുല്ലൂപ്പി വൈസ് പ്രസിഡണ്ട്, ജോയിൻ സെക്രെട്ടറി സത്താർ ആറാം പീടിക , ട്രഷറർ ഫൈസൽ പുല്ലൂപ്പി . എക്സിക്യൂട്ടീവ് മെംബേർസ് അമീൻ ആറാംപീടിക , മാജിദ് ആറാംപീടിക .ഷമീം .നിസാർ .അജീർ തുടങ്ങിയവരെയും നാറാത്ത് പഞ്ചായത്ത്‌ കമ്മിറ്റിയുടെ രക്ഷാധികാരി റഷീദ് ബാഖവിയെ തെരഞ്ഞെടുത്തു.

അഴീക്കോട്‌ മണ്ഡലം പ്രസിഡന്റ്‌ നൗഫൽ കണ്ടേരി, ജനറൽ സെക്രട്ടറി നഹീദ് ആറാംപീടിക.ട്രഷറർ റാഷിദ്‌ കണ്ണാടിപറമ്പ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.