ജ​ന​വാ​സകേ​ന്ദ്ര​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന പ്ലാ​സ്റ്റി​ക് സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ത​ട​യു​മെ​ന്ന് ആ​ക്‌‌​ഷ​ന്‍ ക​മ്മി​റ്റി

ത​ളി​പ്പ​റ​മ്പ്: ജ​ന​വാ​സകേ​ന്ദ്ര​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന പ്ലാ​സ്റ്റി​ക് സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ത​ട​യു​മെ​ന്ന് ആ​ക്‌‌​ഷ​ന്‍ ക​മ്മി​റ്റി. 20 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ സ്ഥാ​പി​ച്ച കേ​ന്ദ്രം ഈ ​മാ​സം ആ​റി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് എ​തി​ർ​പ്പു​മാ​യി ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 27 വ​രെ നി​ല​വി​ലു​ള്ള സ്ഥി​തി​തു​ട​ര​ണ​മെ​ന്ന് ത​ളി​പ്പ​റ​മ്പ് മു​ൻ​സി​ഫ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​ത് ലം​ഘി​ച്ചാ​ണ് സം​സ്‌​ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ച്ച​തെ​ന്ന് ആ​ക‌‌്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. കോ​ട​തി​യു​ത്ത​ര​വ് ലം​ഘി​ച്ച് പ​ഞ്ചാ​യ​ത്ത് ഉ​ദ്ഘാ​ട​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ല്‍ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ത​ട​യു​മെ​ന്നും ആ​ക്‌​ഷ​ന്‍ ക​മ്മ​റ്റി വ്യ​ക്ത​മാ​ക്കി. നി​ര​വ​ധി വീ​ടു​ക​ളും ഗ​വ.​ഐ​ടി​ഐ, മ​ദ്ര​സ എ​ന്നി​വ​യും നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളു​മു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് പ്ലാ​സ്റ്റി​ക് ഉ​രു​ക്കി മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നു​ള്ള നീ​ക്കം ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ ലൈ​സ​ന്‍​സും ഇ​തേ​വ​രെ പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ.​അ​ഹ​മ്മ​ദ്, മ​ണ്ണ​ന്‍ സു​ബൈ​ര്‍, സാ​മാ അ​ബ്ദു​ള്ള, എ.​പി.​അ​യൂ​ബ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: