ചെ​ങ്ങ​ളാ​യി​യി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ സി​പി​എം നേ​താ​വ​ട​ക്കം 15 പേ​ർ​ക്കെ​തി​രേ കേസ്

ചെ​ങ്ങ​ളാ​യി​യി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ സി​പി​എം നേ​താ​വ​ട​ക്കം 15 പേ​ർ​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പ് കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പി​എം ചെ​ങ്ങ​ളാ​യി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ കു​ണ്ടം​കൈ​യി​ലെ പി.​വി. രാ​ജ​ൻ, ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി ചെ​മ്പി​ലേ​രി​യി​ലെ ടി. ​ധ​നേ​ഷ്, ചേ​ര​ൻ​മൂ​ല​യി​ലെ ചെ​റു​കു​ന്നോ​ന്‍റ​ക​ത്ത് ഷാ​ഹി​ദ്, അ​രി​ന്പ്ര​യി​ലെ വി.​സി. അ​ഷ്റ​ഫ്, കു​ണ്ടം​കൈ​യി​ലെ മു​നീ​ർ തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 10 ഓ​ളം പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യൂ​ത്ത്‌​ലീ​ഗ് ചെ​ങ്ങ​ളാ​യി ശാ​ഖാ ക​മ്മി​റ്റി ട്ര​ഷ​റ​ർ ചെ​ങ്ങ​ളാ​യി കൊ​വു​പ്ര​ത്തെ ന​ടു​വി​ല​ക​ത്ത് റ​ഫീ​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ചെ​ങ്ങ​ളാ​യി മ​ദ്ര​സ വ​ള​പ്പി​ൽ ഹൈ​മാ​സ്റ്റ് വി​ള​ക്ക് സ്ഥാ​പി​ക്കാ​നെ​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രും ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. സി​പി​എം നേ​താ​വ് രാ​ജ​ന്‍റെ പ​രാ​തി​യി​ൽ യൂ​ത്ത് ലീ​ഗ് നേ​താ​വ് റ​ഫീ​ഖ് ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്കെ​തി​രേ നേ​ര​ത്തെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.