ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ അ​ത്യാ​ധു​നി​ക സി​ന്ത​റ്റി​ക് ട്രാ​ക്ക് സജ്ജം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ അ​ത്യാ​ധു​നി​ക സി​ന്ത​റ്റി​ക് ട്രാ​ക്ക് ത​യാ​റാ​യി.​ ആ​റ​ര​ക്കോ​ടി രൂ​പ ചെ​ല​വി​ൽ 400 മീ​റ്റ​റിന്‍റെ എ​ട്ട് ലൈ​നു​ക​ളു​ള്ള സി​ന്ത​റ്റി​ക് ട്രാ​ക്കാ​ണ് സ​ജ്ജ​മാ​യ​ത്. സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ട്രാ​ക്ക് നി​ർ​മി​ച്ച​ത്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ (ഐ​എ​എ​എ​ഫ്) ട്രാ​ക്ക് പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ല്കി​ക്ക​ഴി​ഞ്ഞു. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ജിം​നേ​ഷ്യം സെ​ന്‍റ​ർ തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ട​ര​ക്കോ​ടി രൂ​പ ഇ​തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ശാ​രീ​രി​ക പ​രി​ശോ​ധ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ലാ​ബു​ക​ളും വ​രു​ന്നു​ണ്ട്. ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​ടി. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. നി​ല​വി​ൽ കേ​ര​ള, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലാ​ണ് സി​ന്ത​റ്റി​ക് ട്രാ​ക്കു​ള്ള​ത്. സി​ന്ത​റ്റി​ക് ട്രാ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഞ്ചി​ന് രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ട്രാ​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​ർ​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ​ നി​ർ​വ​ഹി​ക്കും. ഒ​ളി​ന്പ്യ​ൻ ഷൈ​നി വി​ൽ​സ​ൺ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​പി​മാ​രാ​യ പി.​കെ. ശ്രീ​മ​തി, പി.​ ക​രു​ണാ​ക​ര​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​ഐ. ഷാ​ന​വാ​സ്, കെ.​കെ. രാ​ഗേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ്, സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ഒ.​കെ.​ ബി​നീ​ഷ്, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.