ഊർപ്പളളി മഠത്തിൽ കുളം ശുചീകരിച്ചു

കൂത്തുപറമ്പ്: ഗാന്ധി ജയന്തിയുടെ ഭാഗമായി ഊർപ്പളളി മഠത്തിൽ കുളം ശുചീകരിച്ചു.വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവഃഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്,ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ്,കൂത്തുപറമ്പ് ജനമൈത്രി പോലീസ്,സേവ് ഊർപ്പളളി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ കെ.വി.നിഷിത്ത് നിർവ്വഹിച്ചു.വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത അധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷിനിത്ത് പാട്യം,
ബി.കെ.സദാനന്ദൻ,
കെ.വിനോദൻ,എം.ശ്രീഹർഷ്,വി.എം കിഷോർ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: