കമ്പില്‍ ടൗണില്‍ തെരുവുനായ മരിച്ച സംഭവം :സിസിടിവി ദൃശ്യം പുറത്ത്


ഇന്നു പുലര്‍ച്ചെയാണ് കമ്പില്‍ ടൗണില്‍ തെരുവുനായയെ ചത്തനിലയിൽ കണ്ടെത്തിയത്. രാവിലെ പ്രഭാതസവാരിക്കാരും പത്രവിതരണം നടത്തുന്നവരുമാണ് കണ്ടത് സംശയംതോന്നിയ ഇവർ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ആദ്യം നായ വെട്ടേറ്റാണ് മരിച്ചത് എന്നായിരുന്നു നിഗമനം. തുടർന്നുള്ള അന്വേഷണത്തിൽ പോലീസ് അടുത്തുള്ള ജ്വല്ലറിയുടെ സിസിടിവി പരിശോധിക്കുമ്പോഴാണ് ഈ വഴി പോയ മിനി ലോറിയുടെ അടിയിൽപ്പെട്ട് നായ ചത്തത് എന്ന് വ്യക്തമായത്.പത്തോളം നായ്ക്കൾ സംഭസ്ഥലത്ത് എത്തിയതായും കണ്ടു. വാഹനമിടിച്ചതാണെന്ന സംശയം ഉയര്‍ന്നിരുന്നെങ്കിലും അതിന്റെ ലക്ഷണമൊന്നും നായയുടെ ശരീരത്തില്‍ കണ്ടിരുന്നില്ല.

.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: