കമ്പിൽ ഖുവ്വത്തൽ ഇസ്ലാം അൽ ബിർറിന് പുരസ്കാരം

കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും മികച്ച അൽ ബിർറ് സ്ഥാപനങ്ങൾക്കുള്ള 2018-ലെ കോട്ടുമല ബാപ്പു മുസ്ല്യാർ സ്മാരക അവാർഡ് കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം അൽ ബിർറ് ഇസ്ലാമിക് പ്രി സ്കൂളിന് ലഭിച്ചു. കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച സ്ഥാപനവും, പുരസ്കാരത്തിന് അർഹരായ സംസ്ഥാനത്തെ ഏറ്റവും മികച്ച ആറ് സ്ഥാപനങ്ങളിൽ ഒന്നുമാണ് കമ്പിൽ അൽ ബിറ് ഇസ്‌ലാമിക് പ്രി സ്കൂൾ. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ നടന്ന അൽ ബിർറ് സംസ്ഥാന മാനേജ്മെൻറ് സംഗമത്തിൽ കമ്പിൽഖുവ്വത്തുൽ ഇസ്ലാം മാനേജ്മെൻറ് ഭാരവാഹികൾ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്നും അവാർഡും പ്രശസ്തി പത്രവും ഏറ്റു വാങ്ങി. ഏറ്റവും മികച്ച ഭൗതിക സൗകര്യം, അക്കാദമിക മികവ്, അഡ്മിനിസ്ട്രേഷൻ, കിഡ്സ് ഫെസ്റ്റ്, അധ്യാപിക മികവ്, പഠന നിലവാരം, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മികച്ച സ്ഥാപനങ്ങളെ തെരെഞ്ഞെടുത്തിട്ടുള്ളത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.