വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ താവം റെയിൽവേ മേൽപ്പാലം നാളെ തുറന്നു കൊടുക്കും

നാളെ (സെപ്റ്റംബർ 04) രാവിലെ 9 മണിക്ക് തുറന്നുകൊടുക്കുകയാണ്. ഔദ്യോ ദീ ഗ മാ യ ഉദ്ഘാടനം ഒക്ടോബറിൽ ബഹു.പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അദ്ധ്യക്ഷതയിൽ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

പിലാത്തറ പാപ്പിനിശ്ശേരി കെ .എസ് .ടി .പി അന്താരാഷ്ട്ര റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് പഴയങ്ങാടി താവത്ത് റെയിൽവെ മേൽപ്പാലം നിർമ്മിച്ചത്.പാലത്തിന്റെ ടാറിംംഗ് ഉൾപ്പെടെയുള്ള പ്രവൃത്തി പൂർത്തിയാക്കി. പാലത്തിന് മുകളിൽ മുപ്പതോളംസോളാർ ലൈറ്റുകളും സ്ഥാപിക്കും. കൈവരികളുടെ പെയിന്റിംഗും സിഗ്‌നൽ സംവിധാനങ്ങൾ ഘടിപ്പിക്കുന്ന പ്രവൃത്തിയും ഉടൻ പൂർത്തിയാക്കും.

പാലം തുറന്നുകൊടുത്താൽ പയ്യന്നൂർ ​​-കണ്ണൂർ ദേശീയപാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് ഏഴു കിലോമീറ്റർ ദൂരക്കുറവിൽ ഇതു വഴി സഞ്ചരിക്കാം .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: