Advertisements

മാധ്യമ പ്രവർത്തകന്റെ മരണം ; ഐ​എ​എ​സ് ഏ​മാ​നെ ര​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് ഒ​ത്തു​ക​ളി

കാ​ര്‍ ഇ​ടി​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ശ്രീ​റാം വെ​ങ്കി​ട്ട വെ​ങ്കി​ട്ട​രാ​മ​ന്‍ ഐ​എ​എ​സി​നേ​യും വ​നി​താ സു​ഹൃ​ത്തി​നേ​യും ര​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് ഇ​ട​പെ​ട​ല്‍. കാ​റി​വു​ണ്ടാ​യി​രു​ന്ന​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പ്ര​ഥ​മ​ദൃ​ഷ്ട്യാ മ​ന​സി​ലാ​യി​ട്ടും ഇ​രു​വ​രു​ടേ​യും ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പോ​ലീ​സ് ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് സം​ശ​യ​ങ്ങ​ള്‍​ക്ക് ഇ​ട​വ​രു​ത്തു​ന്ന​ത്. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത് താ​ന്‍ ആ​യി​രു​ന്നെ​ന്ന് വ​ഫ പ​റ​ഞ്ഞ​താ​യാ​ണ് പോ​ലീ​സ് ആ​ദ്യം അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്നും ഇ​വ​രെ ഉ​ട​നെ ത​ന്നെ പോ​ലീ​സ് പ​റ​ഞ്ഞ‍​യ​ച്ചു. വ​ഫ​യു​ടെ പേ​രി​ലു​ള്ള കാ​റാ​യി​ട്ടു​പോ​ലും പോ​ലീ​സ് മ​റ്റു ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചു​മി​ല്ല. ശ്രീ​റാം കാ​ല്‍ നി​ല​ത്തു​റ​യ്ക്കാ​ത്ത ത​ര​ത്തി​ല്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യാ​ണ് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​ച്ച ശ്രീ​റാ​മി​ന്‍റെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ല.സുഹൃത്താണ് വാഹനമോടിച്ചതെന്ന ശ്രീറാമിന്റെ മൊഴി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായി. സുഹൃത്ത് വഫയെ മെഡിക്കല്‍ പരിശോധന നടത്താന്‍ തയ്യാറാകാതിരുന്ന പൊലീസ് സംഭവ സ്ഥലത്ത് നിന്ന് ഇവരെ ടാക്‌സിയില്‍ വിട്ടയക്കുകയായിരുന്നു.പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് നാല് മണിക്കൂറിന് ശേഷം ഇവരെ വിളിച്ച്‌ വരുത്തി പരിശോധന നടത്തിയത്.വാഹനമോടിച്ചത് താനല്ല സുഹൃത്ത് വഫയാണെന്നാണ് ശ്രീറാമും വഫയും മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ തലസ്ഥാനത്തെ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ശ്രീറാമാണ് വാഹനമോടിച്ചതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: